Fri, 4 July 2025
ad

ADVERTISEMENT

Filter By Tag : Dowry Harassment

തി​രു​വ​ള്ളൂ​രി​ല്‍ സ്ത്രീ​ധ​ന​പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും അ​റ​സ്റ്റി​ല്‍

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് തി​രു​വ​ള്ളൂ​രി​ല്‍ സ്ത്രീ​ധ​ന​പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും അ​റ​സ്റ്റി​ല്‍. ലോ​കേ​ശ്വ​രി​യു​ടെ ഭ​ര്‍​ത്താ​വ് പ​നീ​റും ഭ​ര്‍​തൃ​മാ​താ​വ് പൂ​ങ്കോ​ത​യു​മാ​ണ് പി​ടി​യി​ലാ​യ​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ലാം ദി​വ​സ​മാ​ണ് പൊ​ന്നേ​രി സ്വ​ദേ​ശി​നി​യാ​യ ലോ​കേ​ശ്വ​രി (24) ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ 27ന് ​ആ​യി​രു​ന്നു​ക​ട്ടാ​വൂ​ർ സ്വ​ദേ​ശി പ​നീ​റു​മാ​യി (37) യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്.

സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ് പ​നീ​ർ. യു​വ​തി​യു​ടെ വീ​ട്ടു​കാ​രോ​ട് 10 പ​വ​ൻ സ്ത്രീ​ധ​നം വേ​ണ​മെ​ന്നാ​ണ് പ​നീ​റി​ന്‍റെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും അ​ഞ്ച് പ​വ​ൻ ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ലോ​കേ​ശ്വ​രി​യു​ടെ വീ​ട്ടു​കാ​ർ സ​മ്മ​തി​ച്ച​ത്.

എ​ന്നാ​ൽ നാല് പ​വ​ൻ സ്വ​ർ​ണ​മാ​ണ് ലോ​കേ​ശ്വ​രി​ക്ക് സ്ത്രീ​ധ​ന​മാ​യി ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ത്. സ്വ​ർ​ണ​ത്തി​ന് പു​റ​മെ വ​സ്ത്ര​ങ്ങ​ളും ബൈ​ക്കും സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യി​രു​ന്നു. പ​ക്ഷേ, വി​വാ​ഹ​ത്തി​ന് ശേ​ഷം ലോ​കേ​ശ്വ​രി​യെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ർ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കു​ടും​ബ​ത്തി​ലെ മൂ​ത്ത മ​രു​മ​ക​ൾ​ക്ക് 12 പ​വ​ൻ സ്ത്രീ​ധ​ന​മാ​യി ല​ഭി​ച്ചി​രു​ന്നെ​ന്നും ബാ​ക്കി ഒ​രു പ​വ​ൻ സ്വ​ർ​ണം ഉ​ട​ൻ ല​ഭി​ക്ക​ണ​മെന്നും എസി വാങ്ങി നൽകണമെന്നും പറഞ്ഞായിരുന്നു ഉ​പ​ദ്ര​വം.

ക​ഴി​ഞ്ഞ ദി​വ​സം സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ ലോ​കേ​ശ്വ​രി, ഇ​ക്കാ​ര്യം മാ​താ​പി​താ​ക്ക​ളോ​ട് പ​റ​യു​ക​യും ചെ​യ്തിരുന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ലോ​കേ​ശ്വ​രി​യെ സ്വ​ന്തം വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Up